എം എം അക്ബർ പരലോകത്തേക്കയച്ച ഉസ്മാൻ കോയ ഇവിടെയുണ്ട്: ഇ.എ ജബ്ബാർ

Kolambi

ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെ പരലോകവാസത്തിനയച്ചു എന്നതാണു ഒരു നുണ. അദ്ദേഹം ഇസ്ലാമികസേവനം നടത്തിക്കൊണ്ടിരിക്കെ ഇഹലോകവാസം വെടിഞ്ഞു എന്നാണു രണ്ടാമത്തെ പെരും നുണ.അക്ബർ പരലോകത്തെത്തിച്ച കോഴിക്കോട്ടെ ഡോ. ഇ വി ഉസ്മാൻ കോയയെ ഇന്നു ഞാൻ വീട്ടിൽ പോയി കണ്ടു. രണ്ടു മണിക്കൂറോളം സംസാരിച്ചു.

കേരളത്തിലെ സ്വതന്ത്രചിന്ത രംഗത്തെ വലിയ മുന്നേറ്റമായിരുന്നു 2021 ജനുവരി ഒൻപതാം തീയതി മലപ്പുറത്ത് വെച്ച് നടന്ന നാസ്തിക – ഇസ്ലാം സംവാദം. ഇസ്ലാം മത പ്രചാരകനായ എം.എം അക്ബറും സ്വതന്ത്ര ചിന്തകനായ ഇ.എ ജബ്ബാറും തമ്മിൽ നടന്ന ചർച്ചയിൽ പരാജയപ്പെട്ട അക്ബർ, തോൽവി മറയ്ക്കാൻ ‘ഇസ്ലാം നാസ്തികത സംവാദം’ എന്നപേരിൽ ഒരു പുസ്തകം ഇറക്കിയിരിന്നു. പ്രസ്തുത പുസ്തകത്തിൽ കോഴിക്കോട്ടെ ഡോ. ഇ.വി ഉസ്മാൻ കോയ എന്ന വ്യക്തി പരേതൻ ആയെന്നുള്ള പ്രസ്താവന ഉൾക്കൊള്ളിച്ചിരുന്നു. യുക്തിവാദി ആയിരുന്ന ഉസ്മാൻ കോയ അന്ത്യനാളുകളിൽ, ഇസ്ലാമിനോടുള്ള വിമർശനങ്ങൾ തെറ്റായിരുന്നുവെന്ന് മനസ്സിലാക്കി ഇസ്ലാം മതം സ്വീകരിച്ചാണ് മരിച്ചു എന്നാണ് പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. എന്നാൽ പ്രസ്തുത വ്യക്തിയെ വീട്ടിൽ ചെന്ന് കാണുകയും അദ്ദേഹവുമായുള്ള അഭിമുഖം ഇ.എ ജബ്ബാർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴും താൻ യുക്തിവാദിയായി തന്നെയാണ് തുടരുന്നത് എന്ന് ഉസ്മാൻ കോയ അഭിമുഖത്തിൽ പറയുകയും ചെയ്തു.

ഇ എ ജബ്ബാറിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ :
“നുണകൾ മാത്രം തുന്നിക്കോർത്ത് പുസ്തകങ്ങളും വീഡിയോകളും പടച്ചുണ്ടാക്കി മതം കച്ചവടം ചെയ്യുന്ന മതവ്യാപാരികളിൽ മുഖ്യനാണു നമ്മുടെ എം.എം അക്ബർ . ജനുവരി 9നു നടന്ന “ആഴക്കടൽ” സംവാദവും അദ്ദേഹം പുസ്തകമാക്കിയിട്ടുണ്ട്. സംവാദത്തെകുറിച്ചും സംവാദ വിഷയത്തെകുറിച്ചും ഉള്ളടക്കത്തെകുറിച്ചുമെല്ലാം കള്ളത്തരങ്ങളും മഹാനുണകളും കൊണ്ടു സമൃദ്ധമാണാ പുസ്തകം എന്നാണു കേട്ടത്. എനിക്ക് പുസ്തകം കിട്ടീട്ടില്ല. ഞാനുൾപ്പെട്ട ഒരു പരിപാടിയുടെ പുസ്തകം ഒരു കോപ്പി എത്തിച്ചു തരിക എന്ന മര്യാദയൊന്നും ഈ കള്ളക്കൂട്ടത്തിൽ നിന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലൊ.

പുസ്തകത്തിൻ്റെ ആമുഖത്തിൽ തന്നെ തള്ളി വെച്ചിട്ടുള്ള രണ്ടു നുണകൾ അതിൻ്റെ പി.ഡി.എഫ്. പേജുകൾ ചില സുഹൃത്തുക്കൾ അയച്ചു തന്നതിൽ കണ്ടു. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെ പരലോകവാസത്തിനയച്ചു എന്നതാണു ഒരു നുണ. അദ്ദേഹം ഇസ്ലാമികസേവനം നടത്തിക്കൊണ്ടിരിക്കെ ഇഹലോകവാസം വെടിഞ്ഞു എന്നാണു രണ്ടാമത്തെ പെരും നുണ.
അക്ബർ പരലോകത്തെത്തിച്ച കോഴിക്കോട്ടെ ഡോ. ഇ വി ഉസ്മാൻ കോയയെ ഇന്നു ഞാൻ വീട്ടിൽ പോയി കണ്ടു. രണ്ടു മണിക്കൂറോളം സംസാരിച്ചു. യുക്തിവാദി സംഘത്തിൻ്റെ സംസ്ഥാന വൈസ്പ്രസിഡൻ്റ് ആയിരുന്ന ഡോ. ഉസ്മാൻ കോയ തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണു സംഘടനാപ്രവർത്തന രംഗത്തു നിന്നും വിട്ടു നിന്നത്. അദ്ദേഹവുമായുള്ള ബന്ധവും സൗഹൃദവും കഴിഞ്ഞ 40 വർഷമായി തുടരുന്ന എനിക്കും കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിലെ പ്രവർത്തകർക്കും ഇക്കാര്യത്തിൽ ഒരു സംശയവും ഇല്ല. എന്നാൽ കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ അദ്ദേഹത്തെ കുറിച്ച് നിരവധി കള്ളക്കഥകൾ പ്രചരിപ്പിച്ചു പോന്നിട്ടുണ്ട്. അതിൽ ഒടുവിലത്തേതാണു അക്ബറിൻ്റെ ഈ ചിത്രവധം”

LEAVE A REPLY

Please enter your comment!
Please enter your name here