പെൺകുട്ടികൾ 9 വയസിൽ കല്യാണം കഴിക്കണം; എങ്കിലേ കൂടുതൽ പ്രസവിക്കാൻ സാധിക്കു: ഇസ്ലാമിക പണ്ഡിതൻ ഡാനിയൽ ഹക്കീക്കത്ജൗ

Kolambi Web

ഒരു സ്ത്രീ തന്റെ ഇരുപതുകളിലോ മുപ്പതുകളിലോ വിവാഹം ചെയ്‌താൽ അവൾക്ക് ഒന്നോ രണ്ടോ കുട്ടികളെ ഉണ്ടാക്കാൻ മാത്രമേ സാധിക്കു, അങ്ങനെ ചെയ്‌താൽ ഈ ലോകം തന്നെ വംശ നാശം സംഭവിക്കുമെന്നും, സ്ത്രീകൾക്ക് ചെറിയ പ്രായത്തിലെ പ്രസവിക്കാൻ കഴിയുന്നതിനെ പ്രയോജനപ്പെടുത്തണമെന്നും ഡാനിയൽ ഹക്കീക്കത്ജൗ പറയുന്നു.

ആറും ഒമ്പതും വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ വിവാഹം കഴിപ്പിക്കുന്നതിനു ഗുണങ്ങൾ ഉണ്ട്, ആ പ്രായത്തിലേ പ്രസവിക്കാൻ തുടങ്ങിയാൽ പരമാവധി കുട്ടികളെ ഉണ്ടാക്കാൻ കഴിയുമെന്നു അന്താരാഷ്ട്ര ഇസ്ലാമിസ്റ് ഡാനിയൽ ഹക്കീക്കത്ജൗ. The Muslim Skeptic എന്ന യൂട്യൂബ് ചാനലിൽ എക്സ് മുസ്ലിമും മനുഷ്യാവകാശ പ്രവർത്തകനുമായ ഹാരിസ് സുൽത്താനയുമായി നടത്തിയ ‘ഹ്യൂമൻ റൈറ്റ്സ് ഓർ ശരിയ’ എണ്ണ വിഷയത്തിൽ നടന്ന സംവാദത്തിലാണ് ബാലവിവാഹം നടക്കുന്നതിൽ തെറ്റുകളില്ല എന്ന് ഡാനിയൽ ഹക്കീക്കത്ജൗ വാദിച്ചത്.

ബാലവിവാഹത്തെ ന്യായീകരിക്കുന്നതിനായി ഡാനിയേൽ ഉയർത്തിയ വാദം വിചിത്രം ആയിരുന്നു. സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാനും ഗർഭം ധരിക്കാനും കഴിയുന്നത് ഇരുപത് – മുപ്പത് വർഷങ്ങൾ മാത്രമാണ്, ഒരു സ്ത്രീ തന്റെ ഇരുപതുകളിലോ മുപ്പതുകളിലോ വിവാഹം ചെയ്‌താൽ അവൾക്ക് ഒന്നോ രണ്ടോ കുട്ടികളെ ഉണ്ടാക്കാൻ മാത്രമേ സാധിക്കു, അങ്ങനെ ചെയ്‌താൽ ഈ ലോകം തന്നെ വംശ നാശം സംഭവിക്കുമെന്നും, സ്ത്രീകൾക്ക് ചെറിയ പ്രായത്തിലെ പ്രസവിക്കാൻ കഴിയുന്നതിനെ പ്രയോജനപ്പെടുത്തണമെന്നും ഡാനിയൽ ഹക്കീക്കത്ജൗ പറയുന്നു. കുട്ടികളെ ഉപദ്രവിക്കുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല, മറിച്ചു ഒൻപതു-പത്ത് വയസിൽ കുട്ടികളെ വിവാഹം കഴിക്കുകയാണ് ചെയ്യുന്നത്, ഇസ്ലാം മുന്നോട്ട് വെക്കുന്ന കുടുംബം, വിവാഹം, മൂല്യങ്ങൾ എന്നിവ മഹത്തരമാണെന്നും ഡാനിയൽ ഹക്കീക്കത്ജൗ പറയുന്നു.”

ലോകത്തെമ്പാടും സ്ത്രീകളുടെ അവകാശങ്ങളും, ബാലവിവാഹത്തിനെതിരെയുള്ള പ്രവർത്തനങ്ങളും നടക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ നിഷേധിക്കുകയും, സ്ത്രീകളെ കേവലം ലൈംഗിക ഉപകരണമായി മാത്രം കാണുകയും ചെയ്യുന്ന ഇസ്ലാമിക ശരിയ നിയമം തന്നെയാണ് ഡാനിയൽ ഹക്കീക്കത്ജൗ പറയുന്നത്. നബിയും ആയിഷയും തമ്മിൽ നടത്തിയ വിവാഹത്തെ ന്യായീകരിക്കുകയും ചെയ്തു ഡാനിയേൽ.

Video : https://m.facebook.com/groups/unmaskingislam2/permalink/840512496642742/

LEAVE A REPLY

Please enter your comment!
Please enter your name here