ആചാരങ്ങളില്ലാതെ ജെമീമ വിവാഹം കഴിക്കും; നന്ദു വരൻ : സമൂഹത്തിനിതാ മതരഹിത മനുഷ്യ മാതൃക

Kolambi Web

കോഴിക്കോട് സ്വദേശി സിദ്ദിഖിന്റെ മകൾ ജെമീമക്ക് അടുത്തമാസം ഒക്ടോബർ 18 ന് വിവാഹമാണ്. നന്ദു ബോസ് ആണ് പങ്കാളി. ഇരുവരും മത – ആചാര രഹിതമായി ചെറുപ്പ രജിസ്ട്രർ ഓഫിസിൽ സെപഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കും. പത്തു വർഷമായി ജെമീമയും നന്ദുവും പ്രണയത്തിലാണ്. മകളുടെ വിവാഹവാർത്ത ഔദ്യോഗികമായി അറിയിച്ചത് ജെമീമയുടെ അച്ഛൻ സിദ്ധിക്ക് ആയിരുന്നു. 16 വയസിൽ പ്രണയം ആരംഭിച്ച സമയത്ത്‌ മകൾ തന്നോട് ഇത് പറഞ്ഞിരുന്നു എന്നും, എന്നാൽ ഇപ്പോൾ പഠിക്കേണ്ട സമയമാണ്. പ്രണയം എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന ഒരു വികാരം ആണ്. പ്രണയം ഒരു വഴിക്ക് നടക്കട്ടെ. പ്രണയം പഠനത്തെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് പൊയ്ക്കോള്ളട്ടെ എന്ന് മകളോട് പറഞ്ഞതായി സിദ്ധിക്ക് പാ പറയുന്നു. എന്തായാലും ജെമീമ ഇപ്പോൾ ഡിഗ്രിയും, പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് ഇപ്പോൾ ഗവേഷക വിദ്യാർത്ഥിയാണ്. തന്റെ മകൾക്ക് തന്നോട് എന്തും തുറന്നുപറയാനുള്ള ഇടം നൽകിയിരുന്നു എന്നും, തന്റെ മകളുടെ തീരുമാനത്തിൽ വളരെ സന്തോഷിക്കുന്നതായും സിദ്ധിക്ക് പാ പറയുന്നു.

സിദ്ധിക്ക് തന്റെ ഫേസ്ബുക് പ്രൊഫൈലിൽ എഴുതിയ വിവരങ്ങൾ ഇങ്ങനെ, “സുഹൃത്തുക്കളെ ഞാൻ ഔദ്യോഗികമായി ഒരു കാര്യം അറിയിക്കുന്നു. ഒക്ടോബർ 18 ന് ഞങ്ങളുടെ മകൾ ജമീമ രേഖാമൂലം വിവാഹിതയാവുകയാണ്. ചെറുപ്പ രജിസ്ട്രർ ഓഫിസിൽ സെപഷ്യൽ മാര്യേജ് ആക്ട് പ്രകാരം ആണ് വിവാഹം. നന്ദു ബോസ് ആണ് പാർട്ടണർ. രണ്ടു പേരും മതവിശ്വാസികൾ അല്ലാത്തതിനാൽ മിശ്രവിവാഹം എന്നു പറയുന്നത് ശരിയാകുമോ എന്നറിയില്ല. ഞാൻ മനസ്സിലാക്കിയത് പ്രകാരം 10 വർഷമായി തുടരുന്ന ഞങ്ങളുടെ മകളുടെ പ്രണയം വിവാഹം എന്ന ഉടമ്പടിയിൽ എത്തുകയാണ്. സന്തോഷം. 16 വയസിൽ പ്രണയം ആരംഭിച്ച സമയത്ത്‌ മകൾ എന്നോട് എനിക്ക് ഒരു പ്രണയം ഉണ്ട് എന്നു പറഞ്ഞിരുന്നു. മകൾക്ക് എല്ലാം പറയാൻ ഒരു സ്പേസ് എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്നാണ് എന്റെ ബോധ്യം. ഞാൻ ഇത്രമാത്രമാണ് മകളോട് പറഞ്ഞത്. ഇപ്പോൾ പഠിക്കേണ്ട സമയമാണ്. പ്രണയം എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന ഒരു വികാരം ആണ്. പ്രണയം ഒരു വഴിക്ക് നടക്കട്ടെ. പ്രണയം പഠനത്തെ ബാധിക്കാത്ത രീതിയിൽ മുന്നോട്ട് പൊയ്ക്കോള്ളട്ടെ. അത് അവൾ പൂർണമായി നടപ്പാക്കി. ഡിഗ്രിയും PG യും കഴിഞ്ഞ് അവൾ ഇപ്പോൾ Phd ചെയ്യുന്നു. ഈ സന്ദർഭത്തിൽ അവളുടെ പഠനത്തെ ബാധിക്കാത്തരീതിയിൽ അവരുടെ ബന്ധം ഊഷ്മളമായി കൊണ്ടുപോയ അവളുടെ പാർട്ണറെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. അവളുടെ പഠനത്തിന്റെ വഴികാട്ടിയായി നിന്നത് നന്ദു എന്ന അവളുടെ പാർട്ട്ണർ ആയിരുന്നു.” സ്വതന്ത്ര ചിന്തകനും, എക്സ് മുസ്ലിമും ആയ സിദ്ധിക്ക് മതവിമർശനരംഗത് സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here