Kolambi Web
എന്തിനാണ് ആശുപത്രികൾ ചികിത്സ നേടുന്നവരോട് മതം ചോദിക്കുന്നതെന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ. വളരെ മോശമാണ് ഇതെന്ന് പറഞ്ഞു കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ പേഷ്യന്റ് രജിസ്ട്രേഷൻ ഫോമിന്റെ ഫോട്ടോ ഉൾപ്പെടെ ചേർത്ത് ഖാലിദ് റഹ്മാൻ തന്റെ ഫേസ്ബുക് പ്രൊഫൈലിൽ ആണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഒപ്പം തനിക്ക് മതമില്ല എന്നാണ് ഖാലിദ് കോളത്തിൽ എഴുതിയിരിക്കുന്നത്.
രോഗികളോട് മതം ഏത് എന്ന് ചോദിക്കുന്ന കോളം നിരവധി ആശുപത്രി രജിസ്ട്രേഷൻ ഫോമുകളിലുണ്ട്. ഭൂരിപക്ഷം ക്രിസ്ത്യൻ മാനേജ്മെന്റ് ആശുപത്രികളിലാണ് ഇത്തരം വർഗീയ ചോദ്യങ്ങൾ ഉണ്ടാവുന്നത്. ചികിത്സയ്ക്ക് എന്തിനാണ് മതം എന്ന് ചോദിച്ചാൽ ഉത്തരം അവർക്കും അറിയില്ല. രോഗം വരുന്നത് മതം നോക്കിയല്ല പിന്നെന്തിനാണ് മതക്കോളം. ഒരു മതേതര രാഷ്ട്രത്തിൽ ഇത്തരത്തിലുള്ള മത വേർതിരിവുകൾ സർക്കാർ ഇടപെട്ട് നിർത്തേണ്ടതാണ്. ആശുപത്രികളിൽ നിന്നെങ്കിലും മതത്തെ ഒഴിവാക്കാൻ അധികാരികൾ ശ്രദ്ധിക്കണം. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ.