ക്രിസ്ത്യാനികൾ ഉണരണം: കൊറോണ വന്നപ്പോൾ മാളത്തിൽ കയറിയ സേവ്യർ വട്ടായിൽ തിരിച്ചെത്തി

Kolambi Web

“നമ്മളിൽ പലരും സോഷ്യൽ മീഡിയയിൽ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്, പ്രതിരോധിക്കുന്നുണ്ട്. അവരെല്ലാവരും ശക്തമായ പ്രതിഷേധം തുടരണം. നാമെന്നാണോ ഉറക്കത്തിലേക്ക് പോകുന്നത്, അന്ന് വലിയ നമുക്ക് നഷ്ടം ഉണ്ടാകും. അതുകൊണ്ടു ഈ സമൂഹത്തിന്റെ സുസ്ഥിതിക്കും, സമുദായത്തിന്റെ ക്ഷേമത്തിനും വേണ്ടി നമ്മൾ ഉണരണം. നമ്മുടെ സമുദായത്തിന് വേണ്ടി ശക്തമായി പ്രതികരിക്കണം, പ്രതിരോധം തീർക്കണം, അനീതിക്കെതിരെ കൈകോർത്തു നിൽക്കണം. നാം മയക്കത്തിലേക്ക് പോയാൽ നഷ്ടം നമുക്ക് തന്നെ.”

കൊറോണ വന്നതോടെ മാർക്കറ്റ് ഇടിഞ്ഞു ഷെഡിൽ കയറിയ ധ്യാന ഗുരു ഫാദർ സേവ്യർ വട്ടായിൽ വിഷം ചീറ്റി മാളത്തിൽ നിന്നും തല പുറത്തിട്ടിരിക്കുന്നു. നാർക്കോട്ടിക് ജിഹാദ് വിഷയം കത്തിനിൽക്കവേ എരിതീയിൽ എണ്ണയൊഴിക്കാൻ വന്ന വട്ടായിൽ ഉറങ്ങിക്കിടക്കുന്ന ക്രിസ്ത്യാനികളെ കുലുക്കി വിളിച്ചു എണീപ്പിക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ്. ക്രിസ്ത്യാനികൾ ഉണർന്നാൽ നമുക്ക് നല്ലത്, ഉറക്കം നടിച്ചാൽ നമുക്ക് നഷ്ടമാണ് ഉണ്ടാവുക. നമ്മളിൽ പലരും സോഷ്യൽ മീഡിയയിൽ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്, പ്രതിരോധിക്കുന്നുണ്ട്, അവരെല്ലാവരും ശക്തമായ പ്രതിഷേധം തുടരണമെന്നാണ് ധ്യാന ഗുരുവിന്റെ നിർദ്ദേശം. സമുദായ അംഗങ്ങൾ ജാഗ്രത തുടരണമെന്നും, അടുത്തിടെയായി ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിൽ ഭിന്നത ഉണ്ടാക്കാനുള്ള ഉപായങ്ങളും ശ്രമങ്ങളും ഇവിടെ നടക്കുന്നുണ്ട് എന്നും അത്തരം ഭിന്നതകൾക്കെതിരെ ഉറങ്ങാതെ ഉണർന്നു പ്രവർത്തിക്കണമെന്നും സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ കൂടിയായ ഫാദർ വട്ടായിൽ പറഞ്ഞു. അറവുകാരൻ നൽകുന്ന എല്ല് തിന്നു വാലാട്ടുന്ന നായയെപ്പോലെയാണ് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളുമെന്നു വട്ടായിൽ കുറ്റപ്പെടുത്തി. സേവ്യർ വട്ടായിൽ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലാണ് ഈ വീഡിയോ സന്ദേശം പങ്കുവെച്ചത്.

യാതൊരു പണിയും ഇല്ലാതിരുന്നപ്പോഴാണ് വട്ടായിലിന് സമുദായത്തെ ഉദ്ധരിക്കാനുള്ള അവസരം പാലാ ബിഷപ്പ് ആയിട്ട് ഇട്ടുകൊടുത്തത്. എന്തായാലും നിലവിൽ ബിസിനസ് ഒരൽപം മോശമാണ് എങ്കിൽ പിന്നെ കിട്ടിയത് ആവട്ടെ എന്ന് സേവ്യറും വിചാരിച്ചു. എന്തായാലും പള്ളി തർക്കം കാരണം പരസ്പരം കൊല്ലാൻ നിന്ന, പ്രൊട്ടസ്റ്റന്റ് സഭകളെ അംഗീകരിക്കാത്ത ഇവരൊക്കെ നാർകോ ജിഹാദ് വന്നപ്പോ സ്നേഹം മാത്രം പറയുന്ന, ക്രിസ്ത്യാനികൾ എന്ന ഒറ്റ സമുദായം ആവാൻ കാണിച്ച മനസ് നമ്മൾ കാണാതെ പോകരുത്. ഫാദർ സേവ്യർ വട്ടായിയുടെ പൂർണ വാചകങ്ങൾ ഇങ്ങനെ, “ഒരു അറവുകാരൻ ആടിനെ സ്ഥിരമായി കൊണ്ടുപോകുന്നു. ആട്ടിൻകൂട്ടത്തിനു തൊട്ടടുത്ത ഒരു ആരോഗ്യവാനായ നായ നിൽക്കുന്നുണ്ട്. സ്ഥിരമായി ആടിനെ അറവുകാരൻ കൊണ്ടുപോകുന്നു, നായ നിശബ്ദനായി തുടരുകയാണ്. ഒരിക്കൽ അറക്കാനായി കൊണ്ടുപോകുന്ന ഒരു ആട് നായയോട് ചോദിച്ചു നിനക്ക് ഈ അറവുകാരൻ ആടിനെ പിടിച്ചുകൊണ്ടു പോകുമ്പോൾ ഒന്ന് കുരച്ചുകൂടെ. നീ നന്നായി കുറച്ചുകൊണ്ടിരുന്നതാണല്ലോ എന്ന്. അപ്പോൾ നായ പറഞ്ഞു, ഞാൻ പണ്ട് കുരക്കുമായിരുന്നു, ഇപ്പോൾ അതിനു പറ്റുന്നില്ല. കാരണം അറവുകാരൻ എനിക്ക് ഇപ്പോൾ എല്ലിൻ കഷ്ണങ്ങളൊക്കെ തരും, ഞാനത് തിന്നു വാലാട്ടുക മാത്രമേ ചെയ്യൂ. ഇത്തരത്തിൽ ഈ നായയുടെ ദുർഗതിയാണ് മുഖ്യധാരാ മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ഉള്ളത്.

സമൂഹത്തിൽ നീറുന്ന പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാട് സമുദായങ്ങളും വ്യക്തികളുമുണ്ട്, അനീതി അനുഭവിക്കുന്നവരുണ്ട് എന്നാൽ മാധ്യമ പ്രവർത്തകരും രാഷ്ട്രീയ നേതാക്കന്മാരും ഈ വേദന അനുഭവിക്കുന്നവർക്ക് ഒപ്പമല്ല, വേദനിപ്പിക്കുന്നവർക്ക് ഒത്താശ ചെയ്യുകയാണ്, ക്രിസ്ത്യാനികൾ ഉണർന്നാൽ നമുക്ക് നല്ലത്, ഉറക്കം നടിച്ചാൽ അവർക്ക് നഷ്ടമാണ് ഉണ്ടാവുക. നമ്മളിൽ പലരും സോഷ്യൽ മീഡിയയിൽ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്, പ്രതിരോധിക്കുന്നുണ്ട്. അവരെല്ലാവരും ശക്തമായ പ്രതിഷേധം തുടരണം. നാമെന്നാണോ ഉറക്കത്തിലേക്ക് പോകുന്നത്, അന്ന് വലിയ നമുക്ക് നഷ്ടം ഉണ്ടാകും. അതുകൊണ്ടു ഈ സമൂഹത്തിന്റെ സുസ്ഥിതിക്കും, സമുദായത്തിന്റെ ക്ഷേമത്തിനും വേണ്ടി നമ്മൾ ഉണരണം. നമ്മുടെ സമുദായത്തിന് വേണ്ടി ശക്തമായി പ്രതികരിക്കണം, പ്രതിരോധം തീർക്കണം, അനീതിക്കെതിരെ കൈകോർത്തു നിൽക്കണം. നാം മയക്കത്തിലേക്ക് പോയാൽ നഷ്ടം നമുക്ക് തന്നെ. അതുകൊണ്ടു ഉണർന്നു ജാഗ്രതയോടെ പ്രവർത്തിക്കണം. അടുത്തിടെയായി ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിൽ ഭിന്നത ഉണ്ടാക്കാനുള്ള ഉപായങ്ങൾ, ക്രിസ്ത്യാനികളും ക്രിസ്ത്യാനികളും തമ്മിൽ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമങ്ങൾ, കത്തോലിക്കക്കാരും ഓർത്തോഡോസ്റ്റ്കാരും തമ്മിൽ അടിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. നമ്മൾ ഉണർന്നിരുന്നില്ലെങ്കിൽ വരുന്ന നാളുകളിൽ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവും. എല്ലാവരും ജാഗ്രത പാലിക്കുക. മുഖ്യധാരാ മാധ്യമങ്ങളിലെ ചില കുഴലൂതുന്നവരെ ശ്രദ്ധിക്കുക”

LEAVE A REPLY

Please enter your comment!
Please enter your name here