കേരളത്തിലെ മൂന്നു പ്രമുഖ മതസമുദായങ്ങളും ആന്തരികമായി വിഭജിതം : ഹമീദ് ചേന്ദമംഗലൂർ

Kolambi Web

“ജാതിബദ്ധ ഹിന്ദു സമൂഹം അങ്ങനെയാണെന്നു നേരത്തെ എല്ലാവർക്കും അറിയാം. ക്രൈസ്തവ, മുസ്ലിം സമൂഹങ്ങളും അങ്ങനെത്തന്നെ എന്നു ഇപ്പോൾ നിസ്സംശയം വെളിപ്പെട്ടു. പാലാ ബിഷപ്പിനെ പിന്തുണയ്ക്കാൻ പല ക്രൈസ്തവ സഭാധ്യക്ഷൻമാരും തയ്യാറായില്ല. ബിഷപ്പ് തന്റെ ‘നാർകോട്ടിക് ‘ പ്രസ്താവന പിൻവലിക്കണമെന്നാവപ്പെട്ട് ചില മുസ്ലിം സംഘടനകൾ നടത്തിയ യോഗത്തിൽ നിന്നു പ്രമുഖ മുസ്ലിം ഗ്രൂപ്പായ കാന്തപുരം സുന്നി വിഭാഗം വിട്ടുനിന്നു.”

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ നടത്തിയ നാർക്കോട്ടിക് – ലവ് ജിഹാദ് പ്രസ്താവനയോടെ കേരളത്തിലെ മൂന്നു പ്രമുഖ മതസമുദായങ്ങളും ആന്തരികമായി ഏറെ വിഭജിതമാണെന്ന് മനസിലായതായി ഹമീദ് ചേന്ദമംഗലൂർ. ക്രൈസ്തവ, മുസ്ലിം സമൂഹങ്ങളും ജാതിബദ്ധ ഹിന്ദു സമൂഹത്തെ പോലെ തന്നെ വിഭജിതം ആണെന്ന് ഇപ്പോൾ നിസ്സംശയം വെളിപ്പെട്ടു. പാലാ ബിഷപ്പിനെ പിന്തുണയ്ക്കാൻ പല ക്രൈസ്തവ സഭാധ്യക്ഷൻമാരും തയ്യാറായില്ല. ബിഷപ്പ് തന്റെ ‘നാർകോട്ടിക് ‘ പ്രസ്താവന പിൻവലിക്കണമെന്നാവപ്പെട്ട് ചില മുസ്ലിം സംഘടനകൾ നടത്തിയ യോഗത്തിൽ നിന്നു പ്രമുഖ മുസ്ലിം ഗ്രൂപ്പായ കാന്തപുരം സുന്നി വിഭാഗം വിട്ടുനിന്നത് ഇതിനു തെളിവാണെന്നാണ് ഹമീദ് ചേന്ദമംഗലൂർ പറയുന്നത്. അദ്ദേഹം തന്റെ ഫേസ്ബുക് പ്രൊഫൈലിൽ ആണ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഹമീദ് ചേന്ദമംഗലൂരിന്റെ വാക്കുകൾ ഇങ്ങനെ, “പാലാ ബിഷപ്പിന്റെ വിവാദ പ്രയോഗം ഒരു കാര്യം വെളിവാക്കി, കേരളത്തിലെ മൂന്നു പ്രമുഖ മതസമുദായങ്ങളും ആന്തരികമായി ഏറെ വിഭജിതമാണെന്നതാണത്. ജാതിബദ്ധ ഹിന്ദു സമൂഹം അങ്ങനെയാണെന്നു നേരത്തെ എല്ലാവർക്കും അറിയാം. ക്രൈസ്തവ, മുസ്ലിം സമൂഹങ്ങളും അങ്ങനെത്തന്നെ എന്നു ഇപ്പോൾ നിസ്സംശയം വെളിപ്പെട്ടു. പാലാ ബിഷപ്പിനെ പിന്തുണയ്ക്കാൻ പല ക്രൈസ്തവ സഭാധ്യക്ഷൻമാരും തയ്യാറായില്ല. ബിഷപ്പ് തന്റെ ‘നാർകോട്ടിക് ‘ പ്രസ്താവന പിൻവലിക്കണമെന്നാവപ്പെട്ട് ചില മുസ്ലിം സംഘടനകൾ നടത്തിയ യോഗത്തിൽ നിന്നു പ്രമുഖ മുസ്ലിം ഗ്രൂപ്പായ കാന്തപുരം സുന്നി വിഭാഗം വിട്ടുനിന്നു. ഹിന്ദു , മുസ്ലിം, ക്രൈസ്തവ സമൂഹങ്ങൾ ഓരോന്നിലും നിലനിൽക്കുന്ന ഈ ആന്തരിക വിഭജനം ഒരർഥത്തിൽ നല്ലതാണ്. മതസമുദായം എന്ന നിലയിൽ ബന്ധപ്പെട്ട മതക്കാർ ഒറ്റക്കെട്ടാകാതിരിക്കുന്നത് മതേതരത്വത്തിന് ഗുണം ചെയ്യും. പ്രത്യേക മതങ്ങളുടെ പേരിലുള്ള ഐക്യദാർഢ്യം വർഗീയത കൊഴുപ്പിക്കാനേ ഉതകൂ.”

LEAVE A REPLY

Please enter your comment!
Please enter your name here