സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുമിച്ചു ഭക്ഷണം നൽകരുത് ; നൽകിയാൽ കല്യാണം നടക്കില്ല: ഇത് കേരളമോ താലിബാനോ ?

Kolambi Web

“സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ സദസ്സിൽ ഒരുമിച്ച് ഭക്ഷണം വിശ്രമ സൗകര്യങ്ങൾ നൽകുന്നതും അന്യ സ്ത്രീ പുരുഷന്മാർ പരസ്പരം ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുന്നതും കർശനമായി തടയേണ്ടതാകുന്നു.വിവാഹവീട്ടിൽ വീഡിയോ ഉപയോഗം നിരോധിച്ചിരിക്കുന്നു.” ഇതൊക്കെ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ നിയമങ്ങൾ ആണെന്ന് വിചാരിച്ചു തെറ്റിദ്ധരിക്കണ്ട. ഇത് ഇവിടെയാണ് നമ്മുടെ കേരളത്തിൽ. പാലക്കാട് നെല്ലായയിലെ, മഹല്ല് കമ്മറ്റിയുടെ വിവാഹം നടത്താനുള്ള നിർദ്ദേശങ്ങളാണ് ആറാം നൂറ്റാണ്ടിനെ അനുസ്മരിപ്പിക്കുന്നത്. മഹല്ല് കമ്മറ്റിയിലെ അംഗീകൃത അംഗം നൽകുന്ന വിവാഹം നടത്താനുള്ള അപേക്ഷയിലാണ് ആധുനിക സമൂഹത്തിനു അപമാനകരമായുള്ള നിർദ്ദേശങ്ങളുള്ളത്. ഇസ്ലാമിന് വിരുദ്ധമായി നടത്തപ്പെടുന്ന വിവാഹങ്ങളിൽ മഹല്ല് ഖത്തീബ് പങ്കെടുക്കുന്നതല്ല എന്നും, മഹല്ല് ഖാസി ഖത്തീബ് മുഖേനയല്ലാതെ വിവാഹം മഹല്ല് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതല്ല എന്നും നിർദ്ദേശങ്ങളിൽ പ്രത്യേകം പറയുന്നുണ്ട്.

മഹല്ല് കമ്മറ്റിയുടെ ഗോത്രീയ നിർദ്ദേശങ്ങൾ ഇങ്ങനെ:
1. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ സദസ്സിൽ ഒരുമിച്ച് ഭക്ഷണം വിശ്രമ സൗകര്യങ്ങൾ നൽകുന്നതും അന്യ സ്ത്രീ പുരുഷന്മാർ പരസ്പരം ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുന്നതും കർശനമായി തടയേണ്ടതാകുന്നു.
2. വധൂവരന്മാരിൽ അനിസ്ലാമിക സംസ്കാരം പ്രദർശിപ്പിക്കരുത്.
3. ഇസ്ലാമിന് വിരുദ്ധമായി നടത്തപ്പെടുന്ന വിവാഹങ്ങളിൽ മഹല്ല് ഖത്തീബ് പങ്കെടുക്കുന്നതല്ല.
4. മഹല്ല് ഖാസി ഖത്തീബ് മുഖേനയല്ലാതെ വിവാഹം മഹല്ല് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതല്ല.
5. കമ്മറ്റിയുമായി സഹകരിക്കാത്തവർ കമ്മിറ്റിയുടെ സഹകരണം പ്രതീക്ഷിക്കേണ്ടതില്ല.
6. വിവാഹവീട്ടിൽ വീഡിയോ ഉപയോഗം നിരോധിച്ചിരിക്കുന്നു.

മനുഷ്യനെ ആധുനികമാകാൻ സമ്മതിക്കാത്ത, സ്ത്രീ പുരുഷ തുല്യതയെ മുഖമടച്ചു എതിർക്കുന്ന ഇസ്ലാമെന്ന മതം പ്രാവർത്തികമാക്കുമ്പോൾ എങ്ങനെയാണ് മനുഷ്യനെയും, മാനവികതയും റദ്ദ് ചെയ്യുന്നു എന്നുള്ളതിന് ഏറ്റവും ഒടുക്കത്തെ ഉദാഹരണമാണ് പാലക്കാട് നെല്ലായയിലെ മഹല്ല് കമ്മറ്റിയുടെ വിവാഹം നടത്താനുള്ള നിർദ്ദേശങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here