ഇസ്ലാമിക നിയമത്തിൽ അണുവിട തെറ്റാത്തൊരു മരുമകളെ വേണം; പരസ്യം ചെയ്ത് സാകിർ നായിക്

Kolambi Web

ഹറാം ആയ കാര്യങ്ങളിൽ നിന്ന് ഒഴിവായി നിൽക്കുന്ന, മകനെ ദാവാ പ്രവർത്തനങ്ങളിൽ പിന്തുണക്കുന്ന ഇസ്ലാം പറയുന്നതുപോലെ ജീവിക്കുന്ന ഒരു പെണ്ണിനെ മകന് വിവാഹം കഴിക്കാൻ ആവശ്യമുണ്ടെന്ന് പരസ്യം ചെയ്ത് ഇസ്ലാമിക സലഫി പ്രവർത്തകൻ സാകിർ നായിക്. മകൻ ഫാരിഖ് സാക്കിർ നായിക്കിനായാണ് വധുവിനെ ആവശ്യം. ഫാരിക്ക് തന്റെ പിതാവിനെപ്പോലെ ഇസ്ലാമിക പ്രബോധകൻ കൂടിയാണ്. നല്ല സ്വഭാവമുള്ള മുസ്ലീം പെൺകുട്ടിയെയാണ് താൻ അന്വേഷിക്കുന്നതെന്നും, പെൺകുട്ടിക്ക് ഇസ്ലാമിക നിയമങ്ങൾക്ക് അനുയോജ്യമായ “ആവശ്യമായ ഗുണങ്ങളും” ഉണ്ടാവണം എന്ന് സാക്കിർ നായിക് വ്യക്തമാക്കി. മാത്രമല്ല പെൺകുട്ടി മലേഷ്യയിൽ സ്ഥിര താമസമാക്കുകയും വേണം.

ലളിതവും ആഡംബരരഹിതവുമായ ജീവിതം നയിക്കാൻ തയ്യാറാകണമെന്നും ദമ്പതികൾ അല്ലാഹുവിനുവേണ്ടി അവരുടെ ആശ്വാസം ത്യജിക്കാൻ തയ്യാറാകേണ്ടി വന്നാൽ അതിനും തയാറാകണം എന്നും, ഇസ്ലാമിക പഠനത്തിന്റെ ഏതെങ്കിലും മേഖലയിൽ ബിരുദം നേടിയിരിക്കണം എന്നുമാണ് സാക്കിർ നായിക്കിന്റെ നിബന്ധനകൾ. പരസ്യത്തിന്റെ രണ്ടാം പേജിൽ, സാക്കിർ നായിക് തന്റെ മകന്റെ ബയോഡാറ്റ നൽകിയിട്ടുണ്ട്. ഇസ്ലാമിക പണ്ഡിതനും, കായികരംഗത്തു നിരവധി നേട്ടങ്ങളും അവൻ നേടിയിട്ടുണ്ടെന്നനും നായിക് പറയുന്നു. മകന്റെ കല്യാണ പരസ്യത്തിൽ മകന്റെ പടമില്ല, സാകിർ നായിക്കിന്റെ പരസ്യമാണുള്ളത്.

വിദ്വേഷ പ്രസംഗങ്ങളിലൂടെ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അനുമതി നിരോധിച്ച ഇസ്ലാമിക സലഫിസ്റ് സാകിർ നായിക് നിലവിലെ ലോകത്തിലെ ഏറ്റവും പ്രശാസ്തനായ ഇസ്‌ലാമിന്റെ വക്താവ് ആണ്. ഇന്ത്യ യാത്രാനുമതി നിഷേധിച്ചതോടെ നായിക് ഇപ്പോൾ മലേഷ്യയിലാണുള്ളത്. 2016 ജൂലൈ ഒന്നിന് ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്‌റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയ ആറുപേരില്‍ രണ്ടുപേര്‍ സാക്കിർ നായിക്കിന്‍റെ മതപ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. മതതീവ്രവാദം വിളമ്പുന്ന നായിക്കിന്റെ പീസ് ടിവി ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here