ശ്രീകൃഷ്ണന്റെ പടം വരച്ച് ജസ്‌ന സലിം ; വേശ്യാപണിയാണ് ഇതിലും ഭേദമെന്നു ഇസ്ലാമിസ്റ്റുകൾ

Kolambi Web

കോഴിക്കോട് : കൊയിലാണ്ടി സ്വദേശി ജസ്‌ന സലിം പ്രശസ്തയാകുന്നത് അഞ്ഞൂറിലധികം ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ചതോടെയാണ്. കഴിഞ്ഞ ആറു വർഷത്തിനിടെ ഇത്രയധികം ചിത്രങ്ങൾ വരച്ച ജസ്‌ന താൻ വരച്ച നിരവധി പെയിന്റിംഗ് ഗുരുവായൂർ അമ്പലത്തിലും സമർപ്പിച്ചിരുന്നു. വളരെ സ്വാഭാവികമാണ് ഇതെന്ന് തോന്നുമെങ്കിലും ശ്രീകൃഷ്ണന്റെ ഈ വര്ഷം താൻ കടന്നുപോയ സമയം കഠിനം ആണെന്ന് ജസ്‌ന. ” ഞാനൊരു മുസ്ലിം ആയതിനാൽ മാത്രം ഹിന്ദു ദൈവമായ കൃഷ്ണനെ വരക്കുന്നതിലുണ്ടാകുന്ന എതിർപ്പുകൾ നിരവധി ആയിരുന്നു. തന്റെ അമ്മയുടെ അനിയത്തിയുടെ മകൻ പറഞ്ഞത് ഇതിലും മാന്യമായ തൊഴിൽ വേശ്യാവൃത്തി ആണെന്നാണ്. നിരവധി ഉസ്താദുമാർ ഈ ചിത്രം വര നിർത്തണമെന്ന് ഭർത്താവിനോട് പറഞ്ഞിരുന്നു. വീട്ടിൽ നിന്ന് നിരവധി എതിർപ്പുകൾ വന്നതോടെ ഒടുക്കം ആത്മഹത്യക്ക് വരെ ശ്രമിച്ചു” ജസ്‌ന പറയുന്നു.

കെ.ടി ജലീൽ കുറച്ച് മാസങ്ങൾക്ക് മുൻപ് ഫെയ്സ് ബുക്കിൽ ഹിന്ദുക്കളായ ഒരു കുടുംബം മാപ്പിളപ്പാട് പാടുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അന്ന് ആ വീഡിയോക്ക് കയ്യടിച്ച ആളുകൾ ഇന്ന് ജസ്‌നയെ ആക്രമിക്കുന്നു. ഇതാണ് ഇസ്ലാമിസ്റ്റുകളുടെ ഇരട്ടത്താപ്പ്. തനിക്കിഷ്ടമുള്ള ചിത്രം വരച്ചതിന്റെ പേരിൽ ആത്മഹത്യ ചെയ്യാൻ പോലും തുനിയേണ്ടി വരുന്ന അവസ്ഥ ഈ സാംസ്കാരിക കേരളത്തിലാണെന്ന് ഓർക്കണം. കഴിഞ്ഞ ആറു വർഷമായി ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വിറ്റു കിട്ടുന്ന പണം കൂടി ജസ്നയുടെ ഉപജീവന മാർഗമാണ്. അതുകൊണ്ടു തന്നെ ശ്രീകൃഷ്ണൻ തന്റെ ദൈവമാണെന്ന് ജസ്‌ന പറയുമ്പോൾ ഇസ്ലാമിസ്റ്റുകൾ അസ്വസ്ഥമാക്കുന്നു. തിരിച്ചറിവാകുന്ന കാലത്തിനു മുന്നേ കുട്ടികളെ മദ്രസകളിൽ പഠിപ്പിച്ചു ഹറാം, ഹലാൽ എന്നൊക്കെ തിരിച്ചു, നമ്മുടെ മതം അന്യമതം എന്ന പഠിപ്പിക്കലാണ് ജെസ്നയ്ക്ക് നേരെ ലഭിക്കുന്ന ആക്രമത്തിന്റെ അടിസ്ഥാന കാരണം. എതിർപ്പുകൾ തുടരുമ്പോഴും ജസ്‌ന ചിത്രം വര തുടരുകയാണ്. അന്യരെ ഉൾക്കൊള്ളാൻ പറ്റാത്ത ഈ ഇസ്ലാമിക അസഹിഷ്ണുതയുടെ കഥ പുറംലോകത്തെ അറിയിച്ചത് ഐയ്പ്പ് വള്ളിക്കാടൻ എന്ന ഫേസ്ബുക് പേജ് വഴിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here