കുറച്ചെങ്കിലും നാണം വേണം : കൈരളിയോട് പാർവതി തിരുവോത്ത്

Kolambi Web

കുറച്ചെങ്കിലും നാണം വേണമെന്ന് കൈരളിയുടെ കോൺടെന്റ് നിർമാതാക്കളോട് നടി പാർവതി തിരുവോത്ത്. കൈരളി ടിവിയിൽ പ്രസിദ്ധീകരിക്കുന്ന ലൗഡ് സ്പീക്കർ എന്ന ഗോസിപ് പരിപാടിയിൽ വിവാദമായി നടി എസ്തറിന്റെ ഫോട്ടോഷൂട്ട് എന്ന തലക്കെട്ടോടുകൂടിയുള്ള ചിത്രം ഉൾപ്പെടെ ചേർത്താണ് പാർവതി തന്റെ അഭിപ്രായം ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പ്രസിദ്ധീകരിച്ചത്.

മലയാള സിനിമയിലെ ഗോസിപ്പുകൾ പ്രമേയമാക്കുന്ന ഈ പരിപാടി നടി സ്നേഹ ശ്രീകുമാർ ആണ് അവതരിപ്പിക്കുന്നത്. തികച്ചും സ്ത്രീവിരുദ്ധതയും, വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും ചർച്ച ചെയ്യുന്ന ഈ പരിപാടിക്ക് തിരക്കഥ എഴുതുന്നത് ആൽബി ഫ്രാൻസിസ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here