സ്ത്രീകൾ അന്യപുരുഷനെ നോക്കുന്നത് വ്യഭിചാരം : സ്ത്രീവിരുദ്ധ പരാമർശവുമായി ഉസ്താദ് മമൻസൂർ അലി ദാരിമി | Video

Kolambi

സ്ത്രീകൾ നടത്തുന്ന വ്യഭിചാരത്തിന് വിവിധ ഘട്ടങ്ങൾ ഉണ്ടെന്ന് ഇസ്ലാമിക പണ്ഡിതൻ ഉസ്താദ് മൻസൂർ അലി ദാരിമി. ഒരു സ്ത്രീ അന്യപുരുഷനെ നോക്കുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതും ഒക്കെ വ്യഭിചാരമാണ് എന്നാണ് ഇസ്ലാമിക പണ്ഡിതന്റെ കണ്ടെത്തൽ. പുരുഷൻ കണ്ടാൽ ആസ്വദികപെടുന്ന ഏതുതരത്തിലുള്ള വസ്ത്രമാണ് സ്ത്രീകൾ ഇടുന്നതെങ്കിൽ അത്തരം സ്ത്രീകൾക്ക് ഖബറിൽ വെച്ച് ശിക്ഷ ഉറപ്പാണെന്നും ഇദ്ദേഹം പറയുന്നു. ശരീരത്തിലെ മാംസങ്ങൾ ഉരുകി പോകുമെന്നും സ്ത്രീയുടെ ശരീരം കേവലം അസ്ഥിപഞ്ജരം മാത്രമാകും എന്നും അതിനാൽ പുരുഷനെ ആകർഷിക്കുന്ന ഒരു തരത്തിലുള്ള നോട്ടമോ വസ്ത്രം ഒന്നും തന്നെ സ്ത്രീകൾക്ക് പാടില്ല എന്നും ഇദ്ദേഹം ആഹ്വാനം ചെയ്യുന്നു. അല്ലാഹുവിന് ഇഷ്ടമില്ലാത്ത രീതിയിൽ വസ്ത്രം ധരിച്ചാൽ ഖബറിൽ ഒരു ദിവസം എഴുപത് തവണ ഈ ശിക്ഷാരീതികൾ ആവർത്തിക്കപ്പെടുമെന്നും മൻസൂർ അലി ദാരിമി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here