Kolambi
മുസ്ലിങ്ങൾ ഭക്ഷണശേഷം വിരലുകൾ നക്കണമെന്നു ഇസ്ലാമിക പണ്ഡിതൻ സലിം ഫൈസി കൊളത്തൂർ. നബി ഇങ്ങനെയുള്ള കാര്യങ്ങളിൽ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇസ്ലാമിൽ നിയമങ്ങളില്ലാത്ത ഒന്നുമില്ലെന്നും സലിം ഫൈസി പറയുന്നു. ഭക്ഷണ ശേഷം വിരൽ നക്കാനുള്ള ഇസ്ലാമിക വിധിയും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ആദ്യം നടുവിരൽ, ശേഷം ചൂണ്ടു വിരൽ, പിന്നീട് തള്ള വിരൽ എന്ന ക്രമത്തിൽ ചെയ്യുന്നതാണ് നബിചര്യ. മുസ്ലിങ്ങളൊന്നും ഇപ്പോൾ കൈകൾ നക്കാറില്ല എന്നും ഇപ്പോഴത്തെ മുസ്ലിങ്ങൾ പട്ടന്മാരെ പോലെയാണ് ചോറ് ഉണ്ണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബുദ്ധി വികസിക്കണമെങ്കിൽ എട്ട് തവണ പല്ല് തേക്കണമെന്നും അഞ്ചു നേരം നിസ്കാരങ്ങളോട് അനുബന്ധിച്ചും മൂന്ന് നേരം ഭക്ഷണം കഴിക്കുന്ന സമയത്തും പല്ല് തേക്കണമെന്നും, ഇതൊക്കെ വാപ്പയും ഉമ്മയും ചെയ്യുന്നത് കണ്ടു കുട്ടികൾ പഠിക്കണമെന്നും ഉസ്താദ് സലിം ഫൈസി ആഹ്വാനം ചെയ്തത് മുൻപ് മാധ്യമ ശ്രദ്ധ നേടിയിരുന്നു. നാടൻ പൊന്നാനി മത്തി കിട്ടിയാൽ നെല്ലിക്ക ചതച്ചിട്ട് മുളക് കറി വെക്കാൻ കഴിയാതെ പെൺകുട്ടികൾ ഡോക്ടറും എഞ്ചിനീയറും ആയിട്ട് കാര്യമില്ല എന്ന് പറഞ്ഞ അതെ ഉസ്താദ് തന്നെയാണ് ഈ പ്രസംഗവും നടത്തിയിരിക്കുന്നത്.