കുടുംബത്തിൽ പിറന്നവർ SFI യെ സൂക്ഷിക്കുക ; ഇസ്ലാമിക പണ്ഡിതൻ Sirajul Islam Balussery

വിദ്യാർത്ഥി സംഘടനയായ SFI യുടെ പ്രചാരണ പോസ്റ്ററുകളിൽ ഇടം നേടിയ വളരെ പുരോഗമനപരമായ രീതിയിൽ ഉള്ള ചില ആശയങ്ങളുടെ പേരിൽ എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഇസ്ലാമിക പണ്ഡിതൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരി രംഗത്ത് വന്നു .

പണ്ഡിതന്റെ വാക്കുകൾ ഇങ്ങനെയാണ്.

എസ്എഫ്ഐ ഇറക്കിയ ഒരു പോസ്റ്ററിൽ ഒരു മുസ്ലിം പെൺകുട്ടിയുടെ കൈപിടിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരൻ സംസാരിക്കുകയാണ് എന്നിട്ട് അതിൽ എഴുതിയിരിക്കുകയാണ് കപടസദാചാര കരങ്ങൾക്ക് കൈ വിലങ്ങിടാം എന്ന്.എന്താണ് ഈ കപട സദാചാരം എന്നതുകൊണ്ട് എസ്എഫ്ഐ ഉദ്ദേശിച്ചിട്ടുള്ളത് ? ഒരു അന്യ പെൺകുട്ടിയുടെ കൈകളിൽ ഒരു അന്യനായ പുരുഷന് പിടിക്കാം എന്നും അവർ തമ്മിൽ ശരീരത്തിൽ പിടിച്ചു കൊണ്ടുള്ള കൂടിച്ചേരലുകൾ വലിയ പ്രശ്നങ്ങൾക്ക് ഇടവയ്ക്കും എന്നുള്ള ഇസ്ലാമിക സദാചാരം തെറ്റാണ് എന്നുമാണ്. മാത്രമല്ല സ്വവർഗ്ഗരതിയെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളും എസ്എഫ്ഐയുടെതായി ഇറങ്ങിയിട്ടുണ്ട് ഇതെല്ലാം മനുഷ്യ സമൂഹത്തിന്റെ ഇതുവരെയുണ്ടായ മുഴുവൻ സദാചാരത്തെയും നശിപ്പിക്കുന്നതും മൃഗങ്ങളെ പോലെ ജീവിക്കാൻ പഠിപ്പിക്കുന്നതും ആണ്.

ഖുർആൻ അനുസരിക്കാതെ തന്നിഷ്ടപ്രകാരം ജീവിക്കുന്നവരെ പടച്ചോൻ വെറുതെ വിടില്ല എന്നും, ഇപ്പോൾ ഭൂമിയിലുണ്ടായ ഇത്രയും അനിഷ്ടങ്ങൾക്ക് കാരണം ഇത്തരത്തിലുള്ള ജീവിത രീതിയാണ് എന്നും അദ്ദേഹം പറഞ്ഞു.

SFI posters

LEAVE A REPLY

Please enter your comment!
Please enter your name here