ചേരമാൻ പെരുമാൾ, മക്കയിൽ ചെന്ന് പ്രവാചകൻ മുഹമ്മദിനെ കണ്ടിരുന്നോ | Fact Check

മഹോദയപുരം (കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ മുഹമ്മദ്‌ ചന്ദ്രനെ പിളർത്തുന്നത് കണ്ട് ഇസ്ലാമിന്റെ മഹത്വം മനസിലാക്കി മക്കയിൽ ചെന്ന് ഇസ്ലാം മതം സ്വീകരിച്ചു ( Did Cheraman Perumal Converted to Islam ? )എന്നുമുള്ള കഥ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർഥ്യം പരിശോധിക്കുകയാണ് നോൺ റിലീജിയസ് സിറ്റിസൺ പ്രസിഡന്റും അഭിഭാഷകനുമായ അഡ്വ. ദിലീപ് ഇസ്മയിൽ

Adv.Dileep Ismail

ആദ്യ ചേര സാമ്രാജ്യം BC 300 മുതൽ AD 300 വരെ ആയിരുന്നു. രണ്ടാം ചേര സാമ്രാജ്യം AD 9 ആം നൂറ്റാണ്ട് മുതൽ AD 17 ആം നൂറ്റാണ്ട് വരെ ആയിരുന്നു. ഇതിൽ ഒന്നും മുഹമ്മദ്‌ ജീവിച്ചിരുന്നു എന്ന് പറയുന്ന 7 ആം നൂറ്റാണ്ടുമായി ബന്ധിക്കുന്നില്ല. ഖുറാനിൽ പറയുന്ന പോലെ ഒരു മുഹമ്മദ്‌ തന്നെ ജീവിച്ചിരുന്നതായി ശാസ്ത്രീയ തെളിവുകൾ ഒന്നും ഇതുവരെ ലഭ്യമല്ല. ചേര രാജാക്കന്മാരെ പൊതുവെ പെരുമാൾ എന്നാണ് വിളിച്ചിരുന്നത്. പിന്നെ ഈ കൊടുങ്ങല്ലൂർ കഥയിലെ പെരുമാൾ വരുന്നത് 13 ആം നൂറ്റാണ്ടിലെ ചേരമാൻ പെരുമാളാണ്.

കൂടാതെ മാലിക് ദീനാർ പള്ളി സ്ഥാപിച്ചു എന്ന് പറയുന്നതാവട്ടെ 14 ആം നൂറ്റാണ്ടിലെ ഡൽഹി സുൽത്താനേറ്റിലെ അല്ലാവുദ്ൻ കിൽജിയുടെ പടനായകനായ മാലിക് കുഫാറിനെപ്പറ്റി ആണ്. തെക്കൻ രാജ്യങ്ങളായ പാന്ധ്യ, ചേര, ചോള രാജ്യങ്ങളെ ആക്രമിച്ച മാലിക് കുഫാർ അന്നത്തെ മുസ്ലിംങ്ങൾക്കിടയിൽ ഒരു വീര പരിവേഷം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു .

ഈ ചേരമാൻ പെരുമാൾ മുഹമ്മദിനെ കണ്ടു മുസ്ലിം ആയി തുടങ്ങിയ കഥയും മുഹമ്മദിനെ കണ്ടിട്ട് മക്കയിൽ നിന്നും വന്ന മാലിക് ദീനാർ പള്ളി സ്ഥാപിച്ചു എന്ന് പറയുന്ന കഥയും ഒക്കെ വരുന്നത് AD 13-14 ആം നൂറ്റാണ്ടിൽ മാത്രം ആണ്. ചുരുക്കത്തിൽ നിലവിൽ പ്രചരിക്കുന്ന കഥക്ക് പിന്നിൽ തെളിവുകൾക്കോ വസ്തുതകൾക്കോ നിരക്കുന്നതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here