Kolambi
റിയാദ് : സൗദി അറേബ്യയിലെ പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി .നിയമം കൃത്യമായി പാലിക്കണം എന്ന് ഉറപ്പുവരുത്തണമെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു .ബാങ്കിനും ഇഖാമത്തിനും മാത്രമേ കോളാമ്പി ഉപയോഗിക്കാൻ പാടുള്ളു .അതും മൂന്നിലൊന്നിൽ കൂടുതൽ ശബ്ദം കൂട്ടരുത് എന്നും മറ്റ് ആവശ്യങ്ങൾക്ക് പള്ളികളുടെ പുറത്തെ കോളാമ്പികൾ ഉപയോഗിക്കരുത് എന്നുമാണ് ഉത്തരവ് .റംസാൻ നോമ്പിന് മുന്നോടിയായിട്ടാണ് ഇങ്ങനെയൊരു ഉത്തരവ് ഉണ്ടായിരിക്കുന്നത് .

