റഷ്യൻ ഭരണകൂടത്തിന്റെ നിയമവിരുദ്ധവും ന്യായീകരിക്കാനാകാത്തതുമായ യുക്രെയ്ൻ അധിനിവേശത്തിന് മറുപടിയായി കാനഡ പ്രത്യേക സാമ്പത്തിക നടപടികൾ (റഷ്യ) ചട്ടങ്ങൾക്ക് കീഴിൽ പുതിയ ഉപരോധം ഏർപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രി ബഹുമാനപ്പെട്ട മെലാനി ജോളി ഇന്ന് പ്രഖ്യാപിച്ചു.
ഈ പുതിയ നടപടികൾ പ്രകാരം റഷ്യൻ പ്രതിരോധ മേഖലയിലെ 33 സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഈ സ്ഥാപനങ്ങൾ റഷ്യൻ സൈന്യത്തിന് പരോക്ഷമായോ നേരിട്ടോ പിന്തുണ നൽകിയിട്ടുണ്ട്.
യുക്രെയ്നിലുമുടനീളമുള്ള ഭയാനകമായ സംഭവങ്ങളോട് ലോകം പ്രതികരിക്കുമ്പോൾ, വ്ളാഡിമിർ പുടിനെയും അവരുടെ നികൃഷ്ടവും നിയമവിരുദ്ധവും നീതീകരിക്കാനാകാത്തതുമായ പ്രവർത്തനങ്ങങ്ങളോട് ഒരുതരത്തിലും പങ്കാളികളാകില്ല എന്ന് കാനഡ ഉറപ്പു നൽകുകയും , യുക്രെയ്നിലെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങൾ പൂർണ്ണമായി അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ കാനഡ അതിന്റെ പക്കലുള്ള എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുകയും ചെയ്യും
“കാനഡ എപ്പോഴും യുക്രെയ്നിനൊപ്പം നിൽക്കും. യുക്രെയ്നിനും അവിടുത്തെ ജനങ്ങൾക്കുമുള്ള ഞങ്ങളുടെ അചഞ്ചലമായ പിന്തുണയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്നത്തെ നടപടികൾ. അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ധീരരായ പുരുഷന്മാരെയും സ്ത്രീകളെയും ഞങ്ങൾ പിന്തുണയ്ക്കുന്നത് തുടരും, അതിക്രമങ്ങൾക്ക് ഉത്തരവാദികളായവർ സമാധാനം പറയണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.” – മെലാനി ജോളി, വിദേശകാര്യ മന്ത്രി