ഇന്ത്യ ഇസ്ലാമിക രാഷ്ട്രമാകാതിരിക്കാൻ ഹിന്ദുക്കൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണം: വിവാദ ഹിന്ദു സന്യാസി

ഷിംല: ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന യതി സത്യദേവാനന്ദ് സരസ്വതി പുതിയ വിവാദ പ്രസ്താവനയുമായി രംഗത്ത് . ഇന്ത്യ ഇസ്ലാമിക രാജ്യമാകാതിരിക്കാൻ ഹിന്ദുക്കളോട് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് യതി നരസിംഹാനന്ദിന്റെ സംഘടന അഖില ഭാരതീയ സന്ത് പരിഷത്ത് ആശ്യപ്പെട്ടു. വരും ദശകങ്ങളിൽ രാജ്യത്ത് “ഹിന്ദുക്കൾ ഇല്ലാതാകുന്നത് തടയണമെങ്കിൽ ഹിന്ദു മാതാപിതാക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് മഥുരയിൽ ഹിന്ദുക്കളോട് അഭ്യർത്ഥിച്ചു. ഒരു മതത്തിനും എതിരെ പ്രകോപനപരമായ ഭാഷ ഉപയോഗിക്കരുതെന്ന് ഹിമാചൽ പ്രദേശ് പോലീസ് സരസ്വതിക്ക് നോട്ടീസ് അയച്ച് ആവശ്യപ്പെട്ടിട്ടുണ്ട് .

രണ്ട് കുട്ടികൾ എന്ന ദേശീയ നയത്തിന് ഇത് വിരുദ്ധമാകില്ലേ എന്ന് ചോദിച്ചപ്പോൾ, “രണ്ട് കുട്ടികൾക്ക് മാത്രം ജന്മം നൽകാൻ പൗരന്മാരോട് ആവശ്യപ്പെടുന്ന ഒരു നിയമം നമ്മുടെ രാജ്യത്ത് ഇല്ല” എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ 17 മുതൽ 19 വരെ ഹരിദ്വാറിൽ മുസ്ലീങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന് ആരോപിച്ച് നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെ ബുരാരി ഗ്രൗണ്ടിൽ നടന്ന ‘ഹിന്ദു മഹാപഞ്ചായത്തിൽ’ പങ്കെടുത്ത അദ്ദേഹം, ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ 20 വർഷത്തിനുള്ളിൽ “50 ശതമാനം ഹിന്ദുക്കളും മതം മാറും” എന്ന് പരാമർശിക്കുകയും ഹിന്ദുക്കളെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു .

Hindus must give birth to more kids to avoid India becoming Islamic nation

LEAVE A REPLY

Please enter your comment!
Please enter your name here