മദ്രസകളിൽ ചൂഷണം ചെയ്യപ്പെടുന്ന ആൺകുട്ടികളുടെ കഥ പുറംലോകം അറിയുന്നില്ല .മദ്രസ വിദ്യാഭ്യാസത്തിന്റെ അപകടത്തെക്കുറിച്ച് അസ്‌കർ അലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ .

Kolambi

മലപ്പുറം ചെമ്മാട് “ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ” (Darul Huda Islamic University) 12 കൊല്ലത്തെ മതപഠനം അവസാനിപ്പിച്ച് മതം ഉപേക്ഷിച്ച് പുറത്തുവന്ന അസ്‌കർ അലി എസ്സെൻസ് ഗ്ലോബൽ (essense global ) വേദിയിൽ നടത്തിയ “മതം കടിച്ചിട്ടവർ” എന്ന പ്രഭാഷണത്തിൽ മദ്രസ വിദ്യാഭ്യാസത്തിന്റെ അപകടത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നുണ്ട്.

അസ്‌കർ പറയുന്നത് ഇങ്ങനെയാണ് .

നല്ല വായനാശീലം ഉള്ളതുകൊണ്ട് മതം വിടാൻ സുഖമായിരുന്നു . പക്ഷേ മതം പ്രാക്ടീസ് ചെയ്തിരുന്ന സമയത്ത് എന്റെ ഈ ബ്രെയിനിലേക്ക് ഇഞ്ചക്ട് ചെയ്തിരിക്കുന്ന ഒരുപാട് തെറ്റായ മെസേജുകൾ… അതിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ഒത്തിരി കഷ്ടപ്പെടേണ്ടി വന്നു. പിന്നെ ഒരുപാട് ഫൈറ്റ് ചെയ്താണ് ഞാനത് റീപ്ലേസ് ചെയ്തത്. ഉദാഹരണത്തിന് സ്ത്രീകൾ എന്ന് കേൾക്കുമ്പോൾ എന്റെ ബുദ്ധിയിലേക്ക് ഒരു ദുഷിച്ച പിക്ചർ ഇങ്ങനെ വരുമായിരുന്നു. ബുദ്ധിശൂന്യരായ ,അധികാരത്തിന് കഴിവില്ലാത്ത ഒരു വിഭാഗം ആയിട്ടാണ് സ്ത്രീകളെ കണ്ടിരുന്നത് .ഇത് അങ്ങ് അടിച്ചേൽപ്പിക്കുകയാണ്. ഇത് ആൺകുട്ടികളെ മാത്രമല്ല പെൺകുട്ടികളെയും പഠിപ്പിക്കും.. നിങ്ങൾ ദുർബലർ ആണെന്നും കഴിവില്ലാത്തവരാണെന്നും ഈ കുഞ്ഞു പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. നിങ്ങൾ വീക്ക് ആണ്..നിങ്ങൾ വീക്ക് ആണ്..നിങ്ങൾക്ക് അധികാരത്തിനുള്ള അർഹതയില്ല. ഇങ്ങനെ പഠിപ്പിക്കും.

മുഹമ്മദും ആയിഷയും തമ്മിലുള്ള ശൈശവവിവാഹം ,അതിനെ ന്യായീകരിക്കാൻ വേണ്ടി എന്തൊക്കെയാണ് ഈ മദ്രസകളിൽ പഠിപ്പിക്കുന്നത്. അറിയണം ഈ സമൂഹം .വളരെ അപകടകരമായ വിദ്യാഭ്യാസമാണ് നിങ്ങളുടെ അനിയന്മാർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. അവിടെ പഠിപ്പിക്കുകയാണ് “She was matured ” ആയിഷ 9 വയസിൽ പക്വത ഉള്ളവർ ആയിരുന്നു എന്ന്. അതുകൊണ്ടാണ് മുഹമ്മദുമായുള്ള വിവാഹം നടന്നത് എന്ന്. പത്രങ്ങളിലൂടെ മദ്രസ പീഡനവാർത്തകൾ ഒക്കെ കേൾക്കുമ്പോൾ, 55 അറുപതും വയസ്സ് പ്രായമുള്ള ഒരു ഉസ്താദ് ,എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിക്കുമ്പോൾ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ അയാൾക്ക് എങ്ങനെയാണ് അതിനു കഴിയുക എന്ന്.. ചിന്തിച്ചിട്ടുണ്ടോ?. അതിന്റെ കാരണം എന്താണെന്ന്..? മുകളിൽ പറഞ്ഞത് പോലെയുള്ള തെറ്റായ മെസ്സേജുകൾ ആണ് അയാളുടെ ബ്രെയിനിൽ വർക്ക് ചെയ്യുന്നത്. അവളെ കാണുമ്പോൾ അയാളുടെ തലച്ചോറിൽ എന്താണ് ഓടുന്നത്? “She was matured”. ഇവന്റെ ഉള്ളിലുള്ള ഡാറ്റകൾ വച്ചുനോക്കുമ്പോൾ ആ പെണ്ണിനെ വേണമെങ്കിൽ ഇപ്പോൾ കെട്ടിച്ചു വിടാം. ഈ രാജ്യത്തിന്റെ നിയമം മാത്രമേ തടസ്സം ഉള്ളൂ .അവൾ വളർന്നുകഴിഞ്ഞു.
ഇതിലും കൂടിയ തരത്തിലുള്ള റിസർച്ചുകൾ ഉണ്ട്. സ്ത്രീകളുടെ ഹോർമോൺ എല്ലാം വേറെ ലെവലാണ് ,അത് പെട്ടെന്നങ്ങ് വളരും.. ഈ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ് അവിടെ …

അറബിക് കോളജുകളിൽ അല്ലെങ്കിൽ ദർസ് സംവിധാനങ്ങളിൽ ചൂഷണം ചെയ്യപ്പെടുന്ന ആൺകുട്ടികളുടെ കാര്യം ഈ ലോകം അറിയുന്നത് പോലുമില്ല. മാതാപിതാക്കൾ കുഞ്ഞു നാളുകളിൽ കൊണ്ടുപോയി കുട്ടികളെ അങ്ങ് ചേർക്കും. അവർക്ക് പുറത്തു പറയാൻ പറ്റുമോ. ഇല്ല. നിനക്ക് പൊരുത്തക്കേടുകൾ വരും, കുരുത്തക്കേടുകൾ വരും എന്നു പറഞ്ഞു ഭയപ്പെടുത്തും. അവർക്ക് എവിടെയും പറയാനുള്ള അവസരം ഇല്ല .വീട്ടിൽ പോലും. ഇനി അവൻ അവിടെ നിന്ന് എങ്ങാനും പുറത്തേക്കിറങ്ങിയാലോ ? സാധാരണക്കാർക്ക് ഉണ്ടാകുന്നതിനേക്കാൾ വലിയ ഒരു അറ്റാക്ക് ആയിരിക്കും അവനു നേരെ ഉണ്ടാകുക . കാരണം എന്താ അവൻ മത സ്ഥാപനത്തിൽ പഠിച്ച ആളാണ്. അവനു നേരെ എല്ലാവരുംകൂടി പാഞ്ഞടുക്കും. പേടിച്ച് ഒളിച്ചു ജീവിക്കണം. കുഞ്ഞുനാളിലെ ചിറകുകൾ ഇങ്ങനെ വെട്ടി കളയും. ഇവനോട് വികാരം തോന്നാൻ എന്താ കാരണം. അവിടെ അങ്ങ് സ്വർഗ്ഗത്തിൽ ഈ പാനപാത്രം ഒക്കെയായി ഓടി നടക്കുന്നത് 12 ഉം 13 ഉം വയസുള്ള ഈ ചെറിയ ആൺകുട്ടികളാണ്. ഞാൻ ഒരു ഉദാഹരണമാണ് . i’m the Evidence

LEAVE A REPLY

Please enter your comment!
Please enter your name here