ഒരു മാപ്പ് പറച്ചിൽ നടന്നാൽ അത് ഈ രാജ്യത്തിന്റെ ഭരണഘടനയെ പച്ചയായി വ്യഭിചരിക്കുന്നതിനോട് തുല്യമാകും : അസ്‌കർ അലി

അസ്‌കർ അലി

ഒരു മാപ്പ് പറച്ചിൽ നടന്നാൽ അത് ഈ രാജ്യത്തിന്റെ ഭരണഘടനയെ പച്ചയായി വ്യഭിചരിക്കുന്നതിനോട് തുല്യമാകും എന്ന് മാത്രമല്ല, ഇസ്ലാമിക ഭരണത്തിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന fascist ആശയം മുമ്പോട്ട് വെക്കുന്നവർക്ക് നല്ല ഒരു പ്രോത്സാഹനവും കൂടെയാകും.

Stand with Nupur sharama
Arabian peninsula യിലെ മക്കയിൽ 6 ആം നൂറ്റാണ്ടിൽ, ഗോത്രങ്ങളായി വിഭചിക്കപ്പെട്ട ഒരു സമൂഹത്തിലെ “കുലീനമായ” ഒരു ഗോത്രത്തിൽ ജനിച്ച ഒരു മനുഷ്യൻ, അവിടെയുള്ള ബഹുദൈവ വിശ്വാസത്തിൽ മനം മടുത്തു ഏകാന്ത വാസം തിരഞ്ഞെടുക്കുന്നു. ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനും, തന്റെ സ്വന്തം സമൂഹത്തെ പരിഷ്കാരിക്കാനും തീരുമാനിക്കുന്നു. അന്ന് മക്കയിൽ ഉണ്ടായിരുന്ന ദൈവങ്ങളിൽ ഒന്നിനെ (അള്ളാഹു) തിരഞ്ഞെടുക്കുന്നു, മറ്റു സമൂഹങ്ങളിൽ “അവതരിച്ചിട്ടുള്ള” പ്രവാചകരെ പ്പോലെയാണ് താനെന്നും അദ്ദേഹം വാദിക്കുന്നു.”നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം” എന്ന് പറഞ്ഞു ഒരു വിധം അവിടെ പിടിച്ചു നിൽക്കുന്നു. 13 വർഷം മക്കയിൽ തന്റെ ആശയങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുന്നു. കാര്യമായ മുന്നേറ്റങ്ങൾ ഒന്നുമുണ്ടായില്ലന്നു മാത്രമല്ല തങ്ങളുടെ വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞ മുഹമ്മദി നെ അവർ തള്ളിപ്പറയുന്നു. തന്റെ സുഹൃത്തുക്കളുടെയും,ഗോത്രക്കാരുടെയും കുടുംബാഗങ്ങളുടെയും സംരക്ഷണം ഉണ്ടായിട്ടും ഇടക്കൊക്കെ അയാൾ ആക്രമിക്കപ്പെടുന്നു. തങ്ങളുടെ ഗോത്രത്തിന്റെ ദൈവങ്ങളെ തള്ളിപ്പറഞ്ഞതിന്റെ പേരിൽ അയാളെ പിന്തുടർന്നവരിൽ ചിലർക്കെങ്കിലും ഗോത്രക്കാരുടെ സംരക്ഷണം കിട്ടിയെങ്കിലും പലരും അവരുടെ ഗോത്രത്തിലെ തീവ്ര സ്വഭാവക്കാരാലും മറ്റു ഗോത്രത്തിൽ പെട്ടവരാലും ആക്രമിക്കപ്പെടുന്നു. ( തങ്ങൾ പാരമ്പര്യമായി ആരാധിച്ചിരുന്ന ദൈവങ്ങളെ തള്ളിപറഞ്ഞിട്ടും അവരെ സംരക്ഷിച്ച 6 ആം നൂറ്റാണ്ടിലെ ചില നല്ലവരായ വിശാല മനസ്ക്കരെ കാണാതെ പോകരുത് ഉദാ :- മുഹമ്മദിന്റെ എളാപ്പ അബൂത്വാലിബ്‌)
തന്റെ ആശയ പ്രചാരണത്തിന് ഉതകുന്ന ഒരു നാട് ഈ കാലം കൊണ്ടത്രയും മുഹമ്മദ്‌ അന്വേഷിക്കുന്നു. അവസാനം അതിനായി മദീന തിരഞ്ഞെടുക്കുന്നു.
അങ്ങനെ അദ്ദേഹം മദീനയിലേക്ക് യാത്ര തിരിക്കുന്നു. അവിടെയുള്ള ആളുകൾ മുഹമ്മദിനെ അതിയായി സ്വീകരിക്കുന്നു. ആളുകൾ തനിക്ക് നൽകിയ ഈ അംഗീകാരത്തിൽ മതി മറന്നോ അല്ലെങ്കിൽ നേരത്തെ തീരുമാനിച്ചതിൻ പ്രകാരമോ എന്തോ ഒരു സാമൂഹിക പരിഷ്കാർത്താവ് എന്ന രീതിയിൽ നിന്നും ഒരു ഏകാധിപതി എന്ന സ്വഭാവത്തിലേക്കു അയാൾ മാറുന്നു. തന്റെ കൂടെ നിന്നാൽ നിങ്ങൾക്ക് കിട്ടുന്നത് മറ്റാർക്കും കിട്ടാത്ത വലിയ സ്വകര്യങ്ങൾ ആയിരിക്കുമെന്നും രോമം മുളക്കാത്ത ആൺകുട്ടികളും, സ്ത്രീകളും ,മദ്യപ്പുഴകളും നിങ്ങളെ കാത്തിരിക്കുകയാണന്നും തന്റെ അനുയായികളെ അയാൾ വിശ്വസിപ്പിക്കുന്നു. നിങ്ങളുടെ ഭാഷയാണ് (അറബി) ഏറ്റവും നല്ല ഭാഷ എന്നും സ്വർഗ്ഗത്തിലെ ഭാഷയും അത് തന്നെയാണെന്നും അയാൾ അവരോടു പറയുന്നു (ഒരു പക്ഷെ തന്നെ ഇങ്ങനെ വിശ്വസിക്കുന്ന അനുയായികളെ ഓർത്തു ആരുമില്ലാത്ത സമയങ്ങളിൽ മുഹമ്മദ്‌ ഒറ്റക്കിരുന്നു ഒരുപാട് ചിരിച്ചു കാണും 😄).
തന്നിൽ വിശ്വസിക്കാത്തവരെ നരക ഭയവും ദൈവ കോപവും പറഞ്ഞു മനസികമായ ഭയവും, തന്റെ അനുയായികൾ എപ്പോൾ വേണമെങ്കിലും നിങ്ങളെ തേടി വരാം എന്നുള്ള ഭീഷണിയും അയാൾ മുമ്പോട്ടു വെക്കുന്നു.
തന്റെ ആശയ പ്രചാരണത്തിന് വേണ്ടി തന്റെ അനുയായികളുടെ ഈ വികാരത്തെ അയാൾ മുതലെടുക്കുന്നു. തന്റെ ആശയ പ്രചാരണത്തിന് വേണ്ടി തന്റെ അനുയായികളെ അയാൾ ഉപയോഗിക്കുന്നു, തന്നെ വിമർശിച്ച പലരെയും അയാൾ ആളെ വിട്ടു കൊല്ലിക്കുന്നു. അവരെ യുദ്ധ പ്രിയരാക്കാൻ വേണ്ടി യുദ്ധത്തിൽ മരണപ്പെടുന്നവർക്ക് (ഷഹീദ്) കൂടുതൽ വാ നങ്ങൾ അയാൾ നൽകുന്നു.
6 ആം നൂറ്റാണ്ടിൽ ജീവിച്ച ഒരു പച്ചയായ മനുഷ്യൻ എന്ന നിലക്ക് അവിടെ ഉണ്ടായിരുന്ന പല സാമൂഹിക സമ്പ്രദായങ്ങളുടെയും ഭാഗമായി സ്വാഭാവികമായും ആയാളും മാറുന്നു. അടിമത്തം, ശൈശവ വിവാഹം, ബഹുഭാര്യത്വം അങ്ങനെ അങ്ങനെ.
ഭയം മുൻനിർത്തി തലമുറകൾ ആയി കൈമാറിയ ഈ ആശയങ്ങൾ കാരണം കാലം ഒരുപാടു കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിൽ അന്ധമായി വിശ്വസിച്ച പലരും അയാളുടെ ഈ പ്രവർത്തനങ്ങളെ എല്ലാം ന്യായീകരിക്കാൻ നിർബന്ധിതരാകുന്നു.
വിഷയത്തിലേക്കു വരാം….
ഒരു ചാനൽ ചർച്ചയിൽ 6 ആം നൂറ്റാണ്ടിൽ ജീവിച്ച ഈ മനുഷ്യന്റെ ചില കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ Nupur sharma വേട്ടയാടാപ്പെടുകയുണ്ടായി. അവിടെ ഉണ്ടായിരുന്ന muslim, ശിവലിംഗത്തിനെ കുറിച്ച് പറഞ്ഞപ്പോഴാണ് അവർ ഈ രീതിയിൽ പ്രതികരിച്ചത്. (ഞാൻ രണ്ടു അന്ധവിശ്വാസങ്ങളെയും എതിർക്കുന്നു).
പക്ഷേ, പിന്നീട് ഒന്ന് മാത്രം ചർച്ചയാവുകയും മറ്റൊന്ന് കണ്ടില്ലന്നു നടിക്കലും ആണ് സംഭവിച്ചത്.
ഇന്ത്യയിൽ ഹിന്ദു മതത്തിനെ അപേക്ഷിച്ചു ഇസ്ലാം ന്യൂനപക്ഷ മാണെങ്കിലും ആഗോളതലത്തിൽ കാര്യങ്ങൾ നേരെ തിരിച്ചാണ്. അറേബ്യൻ രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ 15 രാജ്യങ്ങൾ ഒന്നായി ഇന്ത്യയെ വിമർശിച്ചതിൽ പിന്നെ ഇവിടെയും ഭൂരിപക്ഷ രാഷ്ട്രീയം തന്നെയാണ് നടക്കുന്നത് എന്ന സത്യം അറിയാതെ പോകരുത്.
ഇസ്ലാം മതത്തിലുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞത് പ്രവാചകനിന്ദ യാണ് എങ്കിൽ മുഹമ്മദിന്റെ ഭാര്യ ആയിഷ മുതൽ ഇസ്ലാമിക പണ്ഡിതന്മാരും പ്രഭാഷകരും എല്ലാം അതേ കുറ്റം ചെയ്തവരാണ് എന്ന് സമ്മതിക്കേണ്ടി വരും.
ഇന്ത്യ മാപ്പ് പറയുമോ…..?
ആഗോളവൽക്കരണത്തിന്റെ ഭാഗമായി രാജ്യങ്ങൾ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പരസ്പ്പരം മുംമ്പത്തേക്കാളും ആശ്രിതാരാണ്, അത് ഇനിയും കൂടാൻ മാത്രമേ സാധ്യത ഉള്ളൂ. അത് കൊണ്ട് self sufficient അല്ലാത്ത India പോലെയുള്ള രാജ്യത്തിനു ഈ സമ്മർദങ്ങൾക്ക് മുമ്പിൽ എത്ര പിടിച്ചു നിൽക്കാൻ കഴിയും എന്നറിയില്ല, പക്ഷെ അങ്ങനെ ഒരു മാപ്പ് പറച്ചിൽ നടന്നാൽ അത് ഈ രാജ്യത്തിന്റെ ഭരണഘടനയെ പച്ചയായി വ്യഭിചരിക്കുന്നതിനോട് തുല്യമാകും എന്ന് മാത്രമല്ല, ഇസ്ലാമിക ഭരണത്തിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന fascist ആശയം മുമ്പോട്ട് വെക്കുന്നവർക്ക് നല്ല ഒരു പ്രോത്സാഹനവും കൂടെയാകും.
NB :-
Post മുഴുവൻ വായിക്കാതെ title മാത്രം വായിച്ചും പ്രത്യേകതരം മതേതരത്വം കൊണ്ടുനടന്നു ചാപ്പ കുത്താൻ ശ്രമിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ.
ആഹ്….. ചാമ്പിക്കൊ…. 😇

Askar Ali on Nupur Sharma Issue

LEAVE A REPLY

Please enter your comment!
Please enter your name here